പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എന്‍ എസ് എസ്: പിണറായി ഒരുങ്ങിത്തന്നെ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍ എസ് എസ്: പിണറായി ഒരുങ്ങിത്തന്നെ
എന്‍ എസ് എസും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള വാക്‍പോര് പുതിയ വഴിത്തിരിവിലേക്ക്. എന്‍ എസ് എസിന്‍റെ വിമര്‍ശനങ്ങള്‍ക്ക് അതിശക്തമായ ഭാഷയില്‍ ബുധനാഴ്ചയും പിണറായി മറുപടി പറഞ്ഞു. സംവരണ നിയമന പ്രശ്നത്തില്‍ എന്‍ എസ് എസ് സ്വീകരിച്ചിരിക്കുന്ന നിലപാട് വിനാശകരമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ എസ് എസ് നേതൃത്വവും പിണറായി വിജയനും തമ്മില്‍ വാക്കുകള്‍ കൊണ്ട് അതിരൂക്ഷമായ ആക്രമണ - പ്രത്യാക്രമണങ്ങള്‍ നടത്തിയിരുന്നു. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ എന്‍ എസ്‌ എസിനെ പോലുള്ള സംഘടനകള്‍ തയ്യാറാവണമെന്നാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിമോചന സമരത്തിന്‍റെ പേരു പറഞ്ഞ്‌ പേടിപ്പിക്കേണ്ടെന്നും എന്‍ എസ് എസിന് മുന്നില്‍ മുട്ടുമടക്കാന്‍ സി പി എം തയ്യാറല്ലെന്നും പിണറായി പറഞ്ഞിരുന്നു.

എന്നാല്‍ ആരുടെയെങ്കിലും വിരട്ടലുകള്‍ കേട്ട് പിന്നോട്ടു പോകുന്നവരല്ല എന്‍ എസ് എസ് എന്ന് പി കെ നാരായണ പണിക്കര്‍ മറുപടി കൊടുത്തു‍.

ജാതി പറഞ്ഞ് എന്‍ എസ് എസിനെ തളര്‍ത്താമെന്നാണ് ചിലര്‍ കരുതുന്നത്. അത് നടക്കില്ല. എന്‍ എസ് എസ് മുന്‍ കാലങ്ങളില്‍ സ്വീകരിച്ചു വന്ന ഒരു നിലപാടുണ്ട്. അതുമായി മുന്നോട്ടു പോകും. നിയമനങ്ങളില്‍ സാമൂഹ്യ നീതി നടപ്പാക്കണമെന്നത് എന്‍ എസ് എസിന്‍റെ നിലപാടാണ്. അതില്‍ നിന്ന് പിന്നോട്ടു പോകാന്‍ കഴിയില്ല. ഈ നിലപാടാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത് - പണിക്കര്‍ പറഞ്ഞു.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കണമെന്നാണ് എന്‍ എസ് എസിന്‍റെ നിലപാട്‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ക്ഷേത്രങ്ങളില്‍ കീഴ്‌ജാതിക്കാര്‍ക്കും പൂജ നടത്താം
ചങ്ങനാശേരിയില്‍ വാഹനാപകടം: 2 മരണം
പി എസ് സി: ദേശീയ സമ്മേളനം നാളെമുതല്‍
അഭയക്കേസ്: തീരുമാനം വ്യാഴാഴ്ച
സമരം: വിലക്കയറ്റം അനുവദിക്കില്ല
സാക്ഷികളോടൊപ്പം കോട്ടൂരും സെഫിയും