പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ക്ഷേത്രങ്ങളില്‍ കീഴ്‌ജാതിക്കാര്‍ക്കും പൂജ നടത്താം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്ഷേത്രങ്ങളില്‍ കീഴ്‌ജാതിക്കാര്‍ക്കും പൂജ നടത്താം
തിരുവനന്തപുരം: എല്ലാ ക്ഷേത്രങ്ങളിലും കീഴ്‌ജാതിക്കാര്‍ക്കും പൂജ നടത്താന്‍ അനുവാദം നല്‍കണമെന്ന് നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ശബരിമല, ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങളിലും ഇത് ബാധകമാണ്. കമ്മീഷന്‍ ചെയര്‍മാന്‍ വി ആര്‍ കൃഷ്‌ണയ്യരാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഈ മാസം 24ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

നിയമ പരിഷ്‌കരണ കമ്മീഷന്‍റെ മറ്റ് പ്രധാനപ്പെട്ട ശുപാര്‍ശകള്‍:

1. ബഹുഭാര്യാത്വം അനുവദിക്കുകയില്ല. ആദ്യ ഭാര്യ അനുവദിച്ചെങ്കില്‍ മാത്രമേ രണ്ടാമത് വിവാഹം കഴിക്കാന്‍ പാടുള്ളൂ.

2. ഹര്‍ത്താല്‍ നടത്തുന്നതിന് ഒരാഴ്ച മുന്‍‌പ് നോട്ടീസ് നല്‍കണം. ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടായാല്‍ അത് തിരിച്ചുപിടിക്കണം.

3. ദയാവധം അനുവദിക്കാവുന്നതാണ്.

നിയമമന്ത്രിക്കാണ് ഈ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് നിയമമന്ത്രി എം വിജയകുമാര്‍ അറിയിച്ചിട്ടുണ്ട്. ഈ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഒരു മോണിറ്ററിംഗ് കമ്മിറ്റിയെ അടുത്തമാസം ഒന്നു മുതല്‍ നിയമിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചങ്ങനാശേരിയില്‍ വാഹനാപകടം: 2 മരണം
പി എസ് സി: ദേശീയ സമ്മേളനം നാളെമുതല്‍
അഭയക്കേസ്: തീരുമാനം വ്യാഴാഴ്ച
സമരം: വിലക്കയറ്റം അനുവദിക്കില്ല
സാക്ഷികളോടൊപ്പം കോട്ടൂരും സെഫിയും
ശ്രീമതിക്കെതിരെ തെളിവില്ല: പൊലീസ്