പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ചങ്ങനാശേരിയില്‍ വാഹനാപകടം: 2 മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചങ്ങനാശേരിയില്‍ വാഹനാപകടം: 2 മരണം
ചങ്ങനാശേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ചങ്ങനാശേരി - ആലപ്പുഴ റോഡില്‍ പാറേല്‍ കലുങ്കിന് സമീപമാണ് സ്കോര്‍പിയോയും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്.

സ്കോര്‍പിയോയിലെ യാത്രക്കാരായ ചങ്ങനാശ്ശേരി കാക്കാംതോട്‌ ഗീതാലയത്തില്‍ മനുരാജ്‌(28), ചങ്ങനാശേരി മറ്റത്തില്‍ ത്രേസ്യാമ്മ(56) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു സംഭവം. അമേരിക്കയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയെത്തിയ ത്രേസ്യാമ്മയെ നെടുമ്പാശേരിയില്‍ നിന്ന് വിളിച്ചു കൊണ്ടുവരവേയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ ഒരു ലോറിയുമായി കൂട്ടിയിടിച്ചത്. ത്രേസ്യാമ്മയും മനുരാജും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പി എസ് സി: ദേശീയ സമ്മേളനം നാളെമുതല്‍
അഭയക്കേസ്: തീരുമാനം വ്യാഴാഴ്ച
സമരം: വിലക്കയറ്റം അനുവദിക്കില്ല
സാക്ഷികളോടൊപ്പം കോട്ടൂരും സെഫിയും
ശ്രീമതിക്കെതിരെ തെളിവില്ല: പൊലീസ്
ചന്ദ്രമതിയുടെ ജാമ്യാപേക്ഷ തള്ളി