പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ ദേശീയ സമ്മേളനം നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. സമ്മേളനം രാവിലെ പത്തിന് കോ ബാങ്ക് ടവറില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. യു പി എസ് സി ചെയര്‍മാന്‍ ഡോ ജി പി അഗര്‍വാള്‍ അധ്യക്ഷനായിരിക്കും.
ഒമ്പതിനു തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൌസിലാണ് ചര്‍ച്ചകളും പ്രവര്‍ത്തന അവലോകനവും. സമ്മേളനത്തിന്‍റെ അവസാനം യു പി എസ് സി അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ആദ്യമായാണ് കേരളം പി എസ് സി ചെയര്‍മാന്‍മാരുടെ ദേശീയ സമ്മേളനത്തിനു വേദിയാകുന്നത്.
നിയമനങ്ങളിലെ മെറിറ്റ്, സംവരണ അനുപാത വിവാദത്തില്‍ കേരള പി എസ് സിയും സര്‍ക്കാരും സുപ്രീം കോടതിയില്‍ രണ്ടു നിലപാടു സ്വീകരിക്കാനിരിക്കുന്ന ഒമ്പതിനാണ് സമ്മേളനം എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയമനങ്ങള്‍ പി എസ് സിക്കു നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പതിനൊന്നാം ദേശീയ സമ്മേളനം നടക്കുന്നത്.
സര്‍വകലാശാലകളിലെ നിയമനങ്ങളും പി എസ് സി ക്കു നല്‍കണമെന്ന് ദേശീയതലത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരാണ് നയപരമായ നടപടികള്‍ സ്വീകരിക്കേണ്ടത്.
|