പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സമരം: വിലക്കയറ്റം അനുവദിക്കില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സമരം: വിലക്കയറ്റം അനുവദിക്കില്ല
രാജ്യത്ത് നടക്കുന്ന ലോറി സമരത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് വിലക്കയറ്റം അനുവദിക്കുന്ന പ്രശ്നമില്ലെന്ന് ഭക്‌ഷ്യമന്ത്രി സി. ദിവാകരന്‍. ലോറി സമരം തുടരുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന യോഗത്തിന്‌ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വേണമെങ്കില്‍ അവശ്യസാധനങ്ങള്‍ തീവണ്ടിയിലൂടെയും കെ.എസ്.ആര്‍.ടി.സി ബസുകളിലൂടെയും സംസ്ഥാനത്ത് എത്തിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോറി സമരം കാരണം അരിക്ക് വില ഉയര്‍ത്തുമെന്ന മില്ലുകാരുടെ പ്രസ്താവന വില ഉയര്‍ത്താനുള്ള തന്ത്രമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ലോറി ഉടമകളുടെ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചിട്ടുണ്ട്. അരക്കോടിയിലധികം ട്രക്കുകളാണ് പണിമുടക്കുന്നത്‌. എല്‍പിജി ടാങ്കറുകളും‍, പെട്രോളിയം ലോറികളും ഇന്നുമുതല്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്ന് കരുതപ്പെടുന്നു.

കേരളത്തില്‍ ലോറികള്‍ പണിമുടക്കുന്നില്ല. എങ്കിലും നിത്യോപയോഗ സാധങ്ങള്‍ക്കയി പൂര്‍ണമായും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനത്തിന് ലോറി പണിമുടക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതിനുപുറമെ സംസ്ഥാനത്തുനിന്നും പുറത്തേക്കുള്ള ചരക്ക് നീക്കവും സ്തംഭിച്ചതോടെ വ്യാവസായികലോകവും ആശങ്കയിലായി.

ലോറിയുടമകളുടെ പ്രധാന ആവശ്യം ഡീസലിന്‍റെ വില 10 രൂപ കുറയ്‌ക്കണമെന്നാണ്. ടയര്‍ വിലയിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.


 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സാക്ഷികളോടൊപ്പം കോട്ടൂരും സെഫിയും
ശ്രീമതിക്കെതിരെ തെളിവില്ല: പൊലീസ്
ചന്ദ്രമതിയുടെ ജാമ്യാപേക്ഷ തള്ളി
വിധികള്‍ പരസ്പരവിരുദ്ധം: കോടതി
പിണറായി വിരട്ടാന്‍ നോക്കേണ്ട
എന്‍ എസ് എസ് മതസൌഹാര്‍ദ്ദം തുടരും