പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സാക്ഷികളോടൊപ്പം കോട്ടൂരും സെഫിയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാക്ഷികളോടൊപ്പം കോട്ടൂരും സെഫിയും
സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ വൈദികരായ ഫാദര്‍ കോട്ടൂരും പുതൃക്കയിലും സിസ്റ്റര്‍ സെഫിയും ഇപ്പോള്‍ താമസിക്കുന്നത് കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ഒപ്പമാണെന്ന് റിപ്പോര്‍ട്ട്. കോട്ടയം എസ്‌.എച്ച്‌ മൗണ്ടിലെ സെന്‍റ് ജോസഫ്‌ ജനറലേറ്റിലാണ്‌ സാക്ഷികള്‍ക്കൊപ്പം പ്രതികളും താമസിക്കുന്നത്‌.

ജനറലേറ്റിലെ താമസക്കാരായ രണ്ട്‌ കന്യാസ്‌ത്രീകളെയും അടുക്കള ജോലിക്കാരിയെയും സാക്ഷിപ്പട്ടികയില്‍ സി.ബി.ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭയ കൊല്ലപ്പെട്ട സമയത്ത് പയസ്‌ ടെന്‍‌ത് കോണ്‍വെന്‍റിലുണ്ടായിരുന്ന കന്യാസ്‌ത്രീകളും കൂടെയുണ്ടായിരുന്നവരുമാണ് ഇവിടത്തെ താമസക്കാരില്‍ ഭൂരിഭാഗവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തായാലും ഇപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു കഴിഞ്ഞു. കേസ് സംബന്ധിച്ച് കോടതിയുടെ നിരീക്ഷണങ്ങള്‍ പരസ്പരവിരുദ്ധമാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുന്നു. കേസിന്‍റെ കൂടുതല്‍ കാര്യങ്ങള്‍ക്കായി സുപ്രീം കോടതിയെ സമീപിക്കാന്‍ സി ബി ഐ ഒരുങ്ങുന്നു. ഒന്നര പതിറ്റാണ്ടിലധികം നീണ്ടു നിന്ന ദുരൂഹത ഇപ്പോഴും തുടരുകയാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശ്രീമതിക്കെതിരെ തെളിവില്ല: പൊലീസ്
ചന്ദ്രമതിയുടെ ജാമ്യാപേക്ഷ തള്ളി
വിധികള്‍ പരസ്പരവിരുദ്ധം: കോടതി
പിണറായി വിരട്ടാന്‍ നോക്കേണ്ട
എന്‍ എസ് എസ് മതസൌഹാര്‍ദ്ദം തുടരും
നാദാപുരത്ത് ഹര്‍ത്താല്‍; ബോംബേറ്‌