പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വിധികള്‍ പരസ്പരവിരുദ്ധം: കോടതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിധികള്‍ പരസ്പരവിരുദ്ധം: കോടതി
കൊച്ചി: അഭയ കേസില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ബാംഗ്ലൂരിലെ ലാബിനെക്കുറിച്ചുള്ള രണ്ട് ജഡ്ജിമാരുടെ വിധികള്‍ പരസ്പര വിരുദ്ധമാണെന്ന് ഹൈക്കോടതി. സിംഗിള്‍ ബഞ്ച്‌ ഉത്തരവുകളില്‍ കണ്ട വൈരുദ്ധ്യം പരിഗണിച്ച്‌ കേസ് അന്വേഷണത്തിന്‍റെ നിരീക്ഷണം ഡിവിഷണല്‍ ബഞ്ചിന്‌ കൈമാറുന്നത്‌ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

സി ബി ഐ സമര്‍പ്പിച്ച ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ പരിഗണിക്കുകയായിരുന്നു ജസ്‌റ്റിസ്‌ ആര്‍. ബസന്ത്‌. അഭയകേസില്‍ അന്വേഷണം നിര്‍ത്തിവയ്‌ക്കാനാവില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു.

നിലവിലുള്ള സംഘത്തിനു തന്നെ കേസ്‌ അന്വേഷിക്കാമെന്നും കേസില്‍ അന്വേഷണ ചുമതല ഏതു കോടതിക്കാണെന്ന്‌ വ്യാഴാഴ്‌ച വ്യക്‌തമാക്കാമെന്നും ജസ്റ്റിസ് ബസന്ത് അറിയിച്ചു. അന്വേഷണം തുടരുന്നതിന് സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ലെന്നും കോടതി പറഞ്ഞു. ജസ്‌റ്റീസ്‌ ബസന്ത്‌ തന്നെ കേസ്‌ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന്‌ സി ബി ഐയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

സി ബി ഐ അന്വേഷണം അവസാനിപ്പിക്കരുതെന്ന് തിങ്കളാഴ്ചയും കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യഹര്‍ജിയിലെ ഉത്തരവു മൂലം അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് സി ബി ഐ തിങ്കളാഴ്ച കോടതിയെ അറിയിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പിണറായി വിരട്ടാന്‍ നോക്കേണ്ട
എന്‍ എസ് എസ് മതസൌഹാര്‍ദ്ദം തുടരും
നാദാപുരത്ത് ഹര്‍ത്താല്‍; ബോംബേറ്‌
ചരക്കു ലോറി സമരം തുടരുന്നു
അന്വേഷണം നിര്‍ത്തരുത് : ഹൈക്കോടതി
കലോത്സവം: കോഴിക്കോടിന് കിരീടം