പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പിണറായി വിരട്ടാന്‍ നോക്കേണ്ട
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പിണറായി വിരട്ടാന്‍ നോക്കേണ്ട
ആരുടെയെങ്കിലും വിരട്ടലുകള്‍ കേട്ട് പിന്നോട്ടു പോകുന്നവരല്ല എന്‍ എസ് എസ് എന്ന് പി കെ നാരായണ പണിക്കര്‍. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്‍ എസ് എസിനെതിരെ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയെന്നോണമാണ് നാരായണ പണിക്കര്‍ ആഞ്ഞടിച്ചത്.

ജാതി പറഞ്ഞ് എന്‍ എസ് എസിനെ തളര്‍ത്താമെന്നാണ് ചിലര്‍ കരുതുന്നത്. അത് നടക്കില്ല. എന്‍ എസ് എസ് മുന്‍ കാലങ്ങളില്‍ സ്വീകരിച്ചു വന്ന ഒരു നിലപാടുണ്ട്. അതുമായി മുന്നോട്ടു പോകും.

നിയമനങ്ങളില്‍ സാമൂഹ്യ നീതി നടപ്പാക്കണമെന്നത് എന്‍ എസ് എസിന്‍റെ നിലപാടാണ്. അതില്‍ നിന്ന് പിന്നോട്ടു പോകാന്‍ കഴിയില്ല. ഈ നിലപാടാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

സാമുദായിക സ്‌പര്‍ദ്ധ ഉണ്ടാക്കി മുതലെടുപ്പു നടത്താന്‍ എന്‍ എസ് എസിന് ഉദ്ദേശ്യമില്ല. മന്ത്രി പാലൊളി മുഹമ്മദ്‌കുട്ടിയുടെയും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെയും പ്രസ്താവനകള്‍ കൂട്ടി വായിക്കുമ്പോള്‍ പലകാര്യങ്ങളും മനസിലാകുന്നുണ്ട് - നാരായണ പണിക്കര്‍ പറഞ്ഞു.

ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ എന്‍ എസ്‌ എസിനെ പോലുള്ള സംഘടനകള്‍ തയ്യാറാവണമെന്നാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിമോചന സമരത്തിന്‍റെ പേരു പറഞ്ഞ്‌ പേടിപ്പിക്കേണ്ടെന്നും എന്‍ എസ് എസിന് മുന്നില്‍ മുട്ടുമടക്കാന്‍ സി പി എം തയ്യാറല്ലെന്നും പിണറായി പറഞ്ഞിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എന്‍ എസ് എസ് മതസൌഹാര്‍ദ്ദം തുടരും
നാദാപുരത്ത് ഹര്‍ത്താല്‍; ബോംബേറ്‌
ചരക്കു ലോറി സമരം തുടരുന്നു
അന്വേഷണം നിര്‍ത്തരുത് : ഹൈക്കോടതി
കലോത്സവം: കോഴിക്കോടിന് കിരീടം
അഭയ: പ്രതികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു