പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എന്‍ എസ് എസ് മതസൌഹാര്‍ദ്ദം തുടരും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍ എസ് എസ് മതസൌഹാര്‍ദ്ദം തുടരും
മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന പാരമ്പര്യം എന്‍ എസ് എസ് തുടരുമെന്നാണ് താന്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മന്നത്ത് പത്മനാഭന്‍റെ കാലം മുതല്‍ എന്‍ എസ് എസ് മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിച്ച സംഘടനയായിരുന്നു. ആ നിലപാട് തുടരുമെന്നാണ് പ്രതീക്ഷ - മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംവരണം സംബന്ധിച്ച വിഷയത്തില്‍ 50:50 എന്നതു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഈ വിഷയത്തില്‍ പി.എസ്‌.സി സുപ്രീംകോടതിയെ സമീപിച്ചതാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ആരംഭമെന്നും വി എസ് പറഞ്ഞു.

കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരേക്കര്‍ എഴുപത് സെന്‍റ് സ്ഥലം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നൂറ് രൂപ നിരക്കിലാണ് ഭൂമി നല്‍കുക. കാസര്‍കോഡ്‌ വെട്ടേറ്റു മരിച്ച പഞ്ചായത്തംഗം അഫ്‌സല്‍ സത്താറിന്‍റെ കുടുംബത്തിന്‌ ഒരു ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

വ്യാപാരികളുടെ വാറ്റ് നികുതി റിട്ടേണിങ്ങിന്‍റെ ഇ ഫയലിംഗ് അക്ഷയ കേന്ദ്രങ്ങളെ ഏല്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നാദാപുരത്ത് ഹര്‍ത്താല്‍; ബോംബേറ്‌
ചരക്കു ലോറി സമരം തുടരുന്നു
അന്വേഷണം നിര്‍ത്തരുത് : ഹൈക്കോടതി
കലോത്സവം: കോഴിക്കോടിന് കിരീടം
അഭയ: പ്രതികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു
സന്നിധാനത്ത് പ്രശ്നങ്ങള്‍ക്ക് ശ്രമം