പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > നാദാപുരത്ത് ഹര്‍ത്താല്‍; ബോംബേറ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാദാപുരത്ത് ഹര്‍ത്താല്‍; ബോംബേറ്‌
നാദാപുരം പഞ്ചായത്തില്‍ അനിഷ്ട സംഭവങ്ങള്‍ തുടരുന്നു. മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ചൊവ്വാഴ്ച രാവിലെ പൊലീസ് ബാരക്കിന് നേര്‍ക്ക് അക്രമികള്‍ ബോംബെറിഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാവിലെ ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും. കടകള്‍ അടഞ്ഞു കിടക്കുകയാണ്. ഇരുചക്രവാഹനങ്ങളൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല.

ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് സംഘര്‍ഷത്തിന്‍റെ തുടക്കം. പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു എന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടത്തില്‍ നിന്ന് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. ഇതേ തുടര്‍ന്നാണ് പൊലീസ് ലാത്തി ലീശിയത്. കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചരക്കു ലോറി സമരം തുടരുന്നു
അന്വേഷണം നിര്‍ത്തരുത് : ഹൈക്കോടതി
കലോത്സവം: കോഴിക്കോടിന് കിരീടം
അഭയ: പ്രതികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു
സന്നിധാനത്ത് പ്രശ്നങ്ങള്‍ക്ക് ശ്രമം
ചരക്കു ലോറി സമരം തുടങ്ങി