പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ചരക്കു ലോറി സമരം തുടരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചരക്കു ലോറി സമരം തുടരുന്നു
ചരക്കു ലോറി ഉടമകള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ലോറി സമരത്തെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ നീക്കം നിലച്ചിട്ടുണ്ട്.

സമരം തുടരുകയാണെങ്കില്‍ അവശ്യസാധനവില കുതിച്ചുയരുമെന്ന് കമ്പോള വൃത്തങ്ങള്‍ അറിയിച്ചു. 50,000 രൂപയുടെ വരുമാന നഷ്‌ടം ഉണ്ടാകുമെന്നും വ്യാപാരികള്‍ പറയുന്നു.

കേരളം ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പക്ഷേ അന്യ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ വരാത്തത് കേരളത്തിലും വിലക്കയറ്റത്തിന് കാരണമാകും.

അതേസമയം സമരം തുടരുകയാണെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമരം തീര്‍ക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നില്ലെന്ന് ലോറി ഉടമകളുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു.

ഡീസല്‍, ടയര്‍ വിലകള്‍ കുറയ്ക്കുക, പെര്‍മിറ്റ് പ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അന്വേഷണം നിര്‍ത്തരുത് : ഹൈക്കോടതി
കലോത്സവം: കോഴിക്കോടിന് കിരീടം
അഭയ: പ്രതികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു
സന്നിധാനത്ത് പ്രശ്നങ്ങള്‍ക്ക് ശ്രമം
ചരക്കു ലോറി സമരം തുടങ്ങി
ടാങ്കര്‍ ലോറി സമരം ഒത്തു തീര്‍ന്നു