പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കലോത്സവം: കോഴിക്കോടിന് കിരീടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കലോത്സവം: കോഴിക്കോടിന് കിരീടം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട്‌ ജില്ല കിരീടം നേടി. 782 പോയിന്‍റ്‌ നേടിയാണ് കോഴിക്കോട് കിരീടം നേടിയത്. തൃശൂര്‍(748), കണ്ണൂര്‍(725) എന്നീ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഇത് കോഴിക്കോടിന്‍റെ ഹാട്രിക് കിരീടനേട്ടമാണ്.

അറബി കലോത്സവത്തില്‍ മലപ്പുറം ജേതാക്കളായി. 90 പോയിന്‍റാണ് മലപ്പുറം നേടിയത്. സംസ്‌കൃതോത്സവത്തില്‍ 89 പോയിന്‍റ് നേടി തൃശൂര്‍ ഒന്നാമതെത്തി.

കോഴിക്കോട് കിരീടം നേടുന്നത് ഇത് പത്താം തവണയാണ്. വലിയ പരാതികളും ആക്ഷേപങ്ങളും ഇല്ലാതെയാണ് ഇത്തവണത്തെ സ്കൂള്‍ കലോത്സവത്തിന് കൊടി താഴുന്നത്. ഒട്ടേറെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ഈ മേളയ്ക്ക് കഴിഞ്ഞു. 1800 എ ഗ്രേഡുകള്‍ പിറന്ന മേളയായിരുന്നു ഇത്തവണത്തേത്.

അടുത്ത കലോത്സവം 2010 ജനുവരി നാലിന് കോഴിക്കോട് നടക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഭയ: പ്രതികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു
സന്നിധാനത്ത് പ്രശ്നങ്ങള്‍ക്ക് ശ്രമം
ചരക്കു ലോറി സമരം തുടങ്ങി
ടാങ്കര്‍ ലോറി സമരം ഒത്തു തീര്‍ന്നു
ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
കേന്ദ്രവുമായി സഹകരിക്കാന്‍ തയ്യാര്‍