പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അഭയ: പ്രതികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭയ: പ്രതികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു
അഭയകേസിലെ മൂന്നു പ്രതികളും പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പാസ്പോര്‍ട്ട് ഹാജരാക്കിയത്.

ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്.
മൂന്നു പേരും ഇപ്പോള്‍ കോട്ടയം എസ് എച്ച് മൌണ്ടിലുള്ള സെന്‍റ് ജോസഫ്സ് സന്ന്യാസ സമൂഹത്തിലേക്ക് താമസം മാറ്റി. അഭയകേസിലെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ ഷേര്‍ളിയും ഇവിടെയാണ് താമസിക്കുന്നത്.

അതേസമയം, കേസിലെ രണ്ടാം പ്രതിയായ ഫ.ജോസ് പൂതൃക്കയില്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. കാസര്‍കോഡ് രാജപുരം പയസ് ടെന്‍ത് കോളജിലെ പ്രിന്‍സിപ്പലായിരുന്നു പൂതൃക്കയില്‍.

എന്നാല്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് സി ബി ഐ കേസന്വേഷണം നിര്‍ത്തി വച്ചിരിക്കുകയാണ്. പുതിയതായി ആരും ചാര്‍ജെടുക്കാത്തതിനാല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ്. കേസിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിനു ഹാജരാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്വേഷണം ആരും ഏറ്റെടുക്കാത്തതിനാല്‍ ഇത് പാലിക്കപ്പെടാനാകുമോ എന്ന് സംശയമാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സന്നിധാനത്ത് പ്രശ്നങ്ങള്‍ക്ക് ശ്രമം
ചരക്കു ലോറി സമരം തുടങ്ങി
ടാങ്കര്‍ ലോറി സമരം ഒത്തു തീര്‍ന്നു
ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
കേന്ദ്രവുമായി സഹകരിക്കാന്‍ തയ്യാര്‍
കലാമേളയ്ക്ക് ഇന്ന് കൊടി താഴും