ചരക്കു ലോറി ഉടമകള്‍ ദേശവ്യാപകമായി നടത്തുന്ന അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. പക്ഷേ, കേരളത്തില്‍ നിന്നുള്ള ചരക്കു ലോറികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
പണിമുടക്ക് ആരംഭിച്ചതിനെ തുടര്‍ന്ന് ചരക്കു നീക്കം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. വാളയാര്‍ ചെക്ക് പോസ്റ്റ് വഴി ചരക്കു വണ്ടികള്‍ കടന്നു വരാത്തത് അവശ്യസാധനങ്ങളുടെ ക്ഷാമം കേരളത്തില്‍ രൂക്ഷമാക്കും. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിനും ഇത് കാരണമാക്കും.
ട്രക്കുകളുടെ സര്‍വീസ് ടാക്സ് പിന്‍വലിക്കുക, ഡീസല്‍ വില ലിറ്ററിന് പത്തുരൂപ കുറയ്ക്കുക, ട്രക്ക് ഫൈനാന്‍സിന് കുറഞ്ഞത് ആറു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
|