പാചകവാതക ലോറി ഉടമകള്‍ നടത്തിവന്ന സമരം ഒത്തു തീര്‍ന്നു. പാചക വാതകം കൊണ്ട് പോകുന്നതിനുള്ള നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായതിനെ തുടര്‍ന്നാണിത്.
ചെന്നൈ, മംഗലാപുരം, കൊച്ചി റിഫൈനറികളില്‍ നിന്ന് ബോട്ടിലിംഗ് പ്ലാന്‍റിലേക്ക് പാചക വാതകം കൊണ്ട് പോകുന്ന നിരക്ക് പുതുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്.
മൂവായിരത്തോളം ടാങ്കര്‍ ലോറികളായിരുന്നു ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച സമരത്തില്‍ പങ്കെടുത്തത്. |