പുതുതായി ഹൈക്കോടതിയില്‍ നിയമിതരായ നാല് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.15 ന് ആക്‌ടിംഗ് ചീഫ് ജസ്റ്റീസ് ജെ ബി കോശി സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹൈക്കോടതി അഭിഭാഷകരായ സി കെ അബ്ദുള്‍ റഹീം, പി ആര്‍ രാമചന്ദ്രമേനോന്‍, സി ടി രവികുമാര്‍, കെ സുരേന്ദ്രമോഹന്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. |