കരിക്കുലം കോര്‍കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് ചേരും. കരിക്കുലം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആറ്, എട്ട് ക്ലാസുകളില്‍ നിലവില്‍ വരുന്ന മലയാളം, കന്നഡ, തമിഴ് പാഠപുസ്തകങ്ങളുടെ കരട് കോര്‍ കമ്മിറ്റി പരിശോധിക്കും.
രണ്ട്, നാല്, ആറ്, എട്ട് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളാണ് അടുത്ത വര്‍ഷം മാറുന്നത്. ഇതില്‍ ആറ്, എട്ട് ക്ലാസുകളിലെ ഭാഷാവിഷയങ്ങളുടെ പാഠപുസ്തക കരട് മാത്രമാണ് ഇതുവരെ തയ്യാറായിട്ടുള്ളത്. അറബി, ഉറുദു ഒഴികെയുള്ള എല്ലാ ഭാഷകള്‍ക്കും കേരള പാഠാവലി, അടിസ്ഥാന പാഠാവലി എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ ഉണ്ടായിരിക്കും.
പാഠ്യപദ്ധതിയുടെ ആശയത്തിനു ചേരാത്ത ഭാഗങ്ങള്‍ നീക്കാനും, വാചകഘടനയിലെ തെറ്റ്, വ്യാകരണ പിശക് എന്നിവ തിരുത്താനും സബ്ജക്‌ട് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുത്തിയ കരടായിരിക്കും കരിക്കുലം കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുക.
വ്യാകരണപ്പിശക്, വാക്യഘടനയിലെ തെറ്റ് എന്നിവ തിരുത്താന്‍ മാത്രമാണ് ആറ്, എട്ട് ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. |