ശബരിമല മകരവിളക്ക് ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവലോകനയോഗം ഇന്ന് ചേരും. ദേവസ്വം മന്ത്രി ജി സുധാകരന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ഓഡിറ്റോറിയത്തിലാണ് യോഗം.
വിവിധ വകുപ്പു മന്ത്രിമാര്‍, ശബരിമല ഉന്നതാധികാര സമിതി അംഗങ്ങള്‍, പത്തനം തിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലാ കലക്‌ടര്‍മാര്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, പോലീസ് സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. |