പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ബി ജെ പി: 12 സ്ഥാനാര്‍ത്ഥികളായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബി ജെ പി: 12 സ്ഥാനാര്‍ത്ഥികളായി
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി ജെ പി നിശ്ചയിച്ചു. തൃശൂരില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. അഞ്ചിടങ്ങളില്‍ സ്വതന്ത്രര്‍ മത്സരിക്കും. ബാക്കി മൂന്നു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്.

പി എം വേലായുധന്‍, ശോഭാ സുരേന്ദ്രന്‍, മധു നായര്‍, എം എസ് കുമാര്‍, രാധാകൃഷ്ണമേനോന്‍, പി ജെ തോമസ്, സി കെ പത്മനാഭന്‍, എ എന്‍ രാധാകൃഷ്ണന്‍, കെ പി ശ്രീശന്‍, കെ സുരേന്ദ്രന്‍, രമാ രഘുനന്ദന്‍, വി മുരളീധരന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ മത്സരിക്കുന്നില്ല. രാജഗോപാല്‍ പിന്‍‌മാറിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് തര്‍ക്കത്തിനിടയാക്കി.

തൃശൂര്‍, കോട്ടയം എന്നിവയാണ് തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് മണ്ഡലങ്ങള്‍. എന്തായാലും ഈ മാസം എട്ടിന് കൊച്ചിയില്‍ ചേരുന്ന സംസ്ഥാന സമിതിയോഗത്തില്‍ അന്തിമ തീരുമാനമാകുമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചരക്കുലോറികള്‍ പണിമുടക്കിലേക്ക്
എല്ലാ ജില്ലകള്‍ക്കും ഐ ടി പാര്‍ക്ക്
എന്‍ സി പി ഒറ്റയ്ക്ക് മത്സരിക്കും
കരിക്കുലം കമ്മിറ്റി നാളെ
ഇനി കലാമേള കോഴിക്കോട്
അഭയ: സിഡികളില്‍ കൃത്രിമം നടന്നില്ല