ചരക്കുലോറികള്‍ നാള മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. ചരക്കു ലോറികളോടുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ചാണിത്.
ടയര്‍ വിലയില്‍ അനാവശ്യ നികുതികള്‍ ഒഴിവാക്കി 35 ശതമാനമെങ്കിലും കുറവു വരുത്തുക, ഡീസല്‍ വില 10 രൂപ വരെ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്ക്.
ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ മാസം 10ന് ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹിയില്‍ ലോറി ഉടമകള്‍ ധര്‍ണ്ണ നടത്തിയിരുന്നു. |