എല്ലാ ജില്ലകളിലും ഐ ടി കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ മെയ്മാസത്തോടെ സര്‍ക്കാരുമായി ധാരണയാകും. ടെക്നോ പാര്‍ക്ക് അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇതിന്‍റെ പ്രാരംഭ നടപടിയെന്നോണം കേരളത്തിലെ ആദ്യത്തെ ജില്ലാ ഐ ടി പാര്‍ക്കിന് കൊല്ലത്ത് അടുത്തമാസം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിടും.
ആദ്യഘട്ടത്തില്‍ കൊല്ലത്തിന് പുറമേ ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഐ ടി പാര്‍ക്കുകള്‍ ആരംഭിക്കും.
സ്വകാര്യ-പൊതുമേഖല സംയുക്ത പങ്കാളിത്തത്തോടെയാണ് പാര്‍ക്ക് ആരംഭിക്കുന്നത്. 51 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തവും ബാക്കി സ്വകാര്യ പങ്കാളിത്തവുമായാണ് പുതിയ സംരഭങ്ങള്‍ പ്രവര്‍ത്തിക്കുക,
|