അഭയക്കേസുമായി ബന്ധപ്പെട്ട് നടത്തിയ നാര്‍കോ അനാലിസിസ് പരിശോധനയുടെ സി ഡികളില്‍ കൃത്രിമം നടന്നതായുള്ള ആരോപണം ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബിന്‍റെ ഡയറക്ടറായ എം മോഹനന്‍ നിഷേധിച്ചു. കൃത്രിമം നടന്നിട്ടില്ലെന്നും കോടതി ആവശ്യപ്പെടുകയാണെങ്കില്‍ സി ഡി ഹാജരാക്കാന്‍ തയ്യാറാണെന്നും മോഹനന്‍ അറിയിച്ചു.
ഫാ. തോമസ് കോട്ടൂര്‍, ഫാ. പുതൃക്ക, സിസ്റ്റര്‍ സെഫി എന്നിവരുടെ നാര്‍കോ പരിശോധനയാണ് ബാംഗ്ലൂരിലെ ലാബില്‍ നടത്തിയത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച കോടതി, സി ഡികളില്‍ കൃത്രിമം നടന്നതായി സംശയമുണ്ടെന്ന് പറഞ്ഞിരുന്നു. ഇങ്ങനെ ഒരു ആരോപണം ബാംഗ്ലൂര്‍ ലാബിനെപ്പറ്റി ഉയരുന്നത് ആദ്യമായാണെന്ന് ലാബ് ഡയറക്ടര്‍ പറഞ്ഞു.
ഇത്തരം ഒരു സംശയമുണ്ടെങ്കില്‍ കോടതി എന്തുകൊണ്ട് ലാബിനെതിരെ നടപടിയെടുത്തില്ല എന്ന് മോഹനല്‍ ചോദിക്കുന്നു. ലാബിന്‍റെ പ്രവര്‍ത്തനങ്ങളെ കേരള ഹൈക്കോടതി നേരത്തേ അംഗീകരിച്ചിട്ടുള്ളതാണെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി. |