സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ ജാതിയുടെ പേര് പറഞ്ഞ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണ പണിക്കര്‍. ഒരു ജാതി സംഘടന സര്‍ക്കാരിനെതിരെ ഭീഷണി മുഴക്കുകയാണെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നാരായണ പണിക്കര്‍.
പിണറായിയുടെ ഭീഷണി എന്‍ എസ് എസിനോടു വേണ്ട. ജാതിയുടെ പേര് പറഞ്ഞ് യഥാര്‍ത്ഥ പ്രശ്നങ്ങളെ വഴിതിരിച്ചു വിടുകയാണ് പിണറായി. പിണറായി പറഞ്ഞത് എല്‍ ഡി എഫിന്‍റെ തീരുമാനമാണോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. അങ്ങനെയാണെങ്കില്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത് - നാരായണ പണിക്കര്‍ പറഞ്ഞു. |