കൌമാരകലാമേള ഫിനിഷിംഗ് പോയിന്‍റിലേക്ക് അടുക്കുമ്പോള്‍ സ്വര്‍ണ്ണക്കപ്പിലേക്ക് കോഴിക്കോട് കുതിക്കുന്നു. കണ്ണൂരാണ് തൊട്ടു പിന്നില്‍. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് കോഴിക്കോട്.
ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. എല്ലാ മത്സരങ്ങളും പൂര്‍ത്തിയായ അറബി കലോത്സവത്തില്‍ മലപ്പുറം ജില്ല ഒന്നാമതെത്തി.
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 273 പോയിന്‍റും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 291 പോയിന്‍റുമാണ് കോഴിക്കോട് ഇപ്പോള്‍ നേടിയിരിക്കുന്നത്. ഇന്ന് ഉച്ച വരെ മൂന്നാം സ്ഥാനത്ത് തുടര്‍ന്ന കണ്ണൂര്‍ ജില്ല ഉച്ചയ്ക്ക് ശേഷം പിന്നാക്കം പോയി.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 280 പോയിന്‍റുമായി മലപ്പുറവും 278 പോയിന്‍റുമായി പാലക്കാടുമാണ് തൊട്ടു പിന്നില്‍.
എന്നാല്‍ കലോത്സവം അഞ്ചാം ദിനത്തിലേക്കും കടന്നെങ്കിലും മിക്ക വേദികളിലും ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയാണ് മത്സരങ്ങള്‍. ആള്‍തിരക്കില്ലാത്ത സദസ്സ് തങ്ങളെ നിരാശപ്പെടുത്തിയെന്ന് മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളും പറഞ്ഞു.
|