ശബരിമലയില്‍ അരവണ നിര്‍മ്മാണ പ്ലാന്‍റില്‍ പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നു. ദേവസ്വം മന്ത്രി ജി സുധാകരന്‍ അറിയിച്ചതാണ് ഇക്കാര്യം. സന്നിധാനത്തെ അരവണ നിര്‍മ്മാണ തൊഴിലാളികളാണ് ഇന്ന് മുതല്‍ പണിമുടക്ക് ആരംഭിച്ചത്.
വേതനം ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയത്. ശബരിമലയില്‍ പണിമുടക്ക് നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് സുധാകരന്‍ അറിയിച്ചു.
ദിവസക്കൂലി തൊഴിലാളികളാണ് പണിമുടക്ക് ആരംഭിച്ചിട്ടുള്ളത്. |