മാറാട് കലാപത്തിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും സംസ്ഥാന സര്‍ക്കാരും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാത്തത് എന്തു കൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിന്‍റെ കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ മൂലമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
ഹൈന്ദവരുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തിയാല്‍ എന്ത് സംഭവിക്കുമെന്നതിന് തെളിവാണ് കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലമെന്ന് രാജഗോപാല്‍ പറഞ്ഞു. ജമ്മു - കശ്മീരില്‍ ബി ജെ പി നേട്ടമുണ്ടാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. |