പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കൊതുകുകടി: യാത്രക്കാര്‍ ബസ് തടഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൊതുകുകടി: യാത്രക്കാര്‍ ബസ് തടഞ്ഞു
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോയ കെഎസ്ആര്‍ടിസി എയര്‍കണ്ടീഷന്‍ഡ് എയര്‍ബസില്‍ കൊതുകുകടി കൊണ്ട് സഹികെട്ട യാത്രക്കാര്‍ യാത്ര മതിയാക്കി ബസ് തടഞ്ഞിട്ടു.

400 രൂപയില്‍ അധികമാണ് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് എയര്‍ബസില്‍ യാത്രക്കൂലി ഈടാക്കുന്നത്. എന്നാല്‍ കൊതുകുകടിക്കൊപ്പം എയര്‍കണ്ടീഷന്‍ സൌകര്യത്തിലെ അപാകതയും യാത്രക്കാര്‍ക്ക് സഹിക്കാന്‍ കഴിയാതെയായി.

ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസില്‍ എയര്‍കണ്ടീഷണര്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും പരാതിയുണ്ട്. എയര്‍ബസ് എന്നാണ് പേരെങ്കിലും യാത്രയിലുടനീളം സാധാരണ ബസിനേക്കാള്‍ കുലുക്കവും കൂടുതലാണെന്നാണ് യാത്രക്കാരുടെ പരാതി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
800 കോടിയുടെ കടപ്പത്രം വിറ്റഴിക്കും
യൂത്ത്‌ എക്സ്ചേഞ്ച്‌:കേരള സംഘം 23ന്‌
പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനമായി
കേരള സര്‍വ്വകലാശാലാ വാര്‍ത്തകള്‍
പള്‍സ്‌ പോളിയോ തുടങ്ങി
ടെക്നോപാര്‍ക്കില്‍ വീണ്ടും പിരിച്ചുവിടല്‍