പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേരള സര്‍വ്വകലാശാല വാര്‍ത്തകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരള സര്‍വ്വകലാശാല വാര്‍ത്തകള്‍
മൂല്യനിര്‍ണ്ണയം: 20ന്‌ മുമ്പ്‌ ലഭിക്കണ
കേരള സര്‍വകലാശാല 2008 ഏപ്രില്‍/ മേയ്‌ മാസങ്ങളില്‍ നടത്തിയ പാര്‍ട്ട്‌ ഒന്ന്‌ ഇംഗ്ലീഷ്‌, പാര്‍ട്ട്‌ രണ്ട്‌ ഭാഷാവിഷയങ്ങള്‍, പാര്‍ട്ട്‌ മൂന്ന് മെയിന്‍ ആന്‍ഡ്‌ സബ്സിഡിയറി പരീക്ഷകളുടെ മാര്‍ക്ക്‌ ചീഫ്‌ എക്സാമിനര്‍മാര്‍ ഡിസംബര്‍ 20-ന്‌ മുമ്പ്‌ സര്‍വകലാശാലയില്‍ നല്‍കണം.

എല്‍.എല്‍.ബി. പരീക്
കേരള സര്‍വകലാശാല 2009 ജനുവരി 21-ന്‌ തുടങ്ങുന്ന രണ്ടാംവര്‍ഷ പഞ്ചവത്സര ആന്വല്‍ സ്കീം എല്‍.എല്‍.ബി. (1998 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ഡിസംബര്‍ 30 (50 രൂപ പിഴയോടെ ജനുവരി മൂന്ന്‌, 250 രൂപ പിഴയോടെ ജനുവരി ആറ്‌) വരെ അപേക്ഷിക്കാം.

എല്‍.എല്‍.എം (സി.എസ്‌.എസ്‌) പരീക്ഷ
കേരള സര്‍വകലാശാല 2009 ജനുവരി 21-ന്‌ തുടങ്ങു ഓം സെമസ്റ്റര്‍ എല്‍.എല്‍.എം (സി.എസ്‌.എസ്‌) പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ജനുവരി 15 (50 രൂപ പിഴയോടെ ജനുവരി 17) വരെ അപേക്ഷിക്കാം.

ബി.എച്ച്‌.എം.എസ്‌. പരീക്ഷ
കേരള സര്‍വകലാശാല 2009 ജനുവരി 14-ന്‌ തുടങ്ങു രണ്ടാം ബി.എച്ച്‌.എം.എസ്‌, ജനുവരി 15-ന്‌ തുടങ്ങു മൂന്നാം ബി.എച്ച്‌.എം.എസ്‌. പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ ഡിസംബര്‍ 30 (50 രൂപ പിഴയോടെ ജനുവരി മൂ്‌, 250 രൂപ പിഴയോടെ ജനുവരി ആറ്‌) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ 300 രൂപ സി.വി. ക്യാമ്പ്‌ ഫീസ്‌ അടയ്ക്കണം.

ബി.എസ്സി. എം.എല്‍.റ്റി. പരീക്ഷ
കേരള സര്‍വകലാശാല രണ്ടാംവര്‍ഷ ബി.എസ്സി എം.എല്‍.റ്റി റഗുലര്‍ പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ഡിസംബര്‍ 30 (50 രൂപ പിഴയോടെ ജനുവരി മൂ്‌) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ 200 രൂപ സി.വി. ക്യാമ്പ്‌ ഫീസ്‌ അടയ്ക്കണം. ജനുവരി 21 വരെ തീസിസ്‌ സമര്‍പ്പിക്കാം.

എം.എല്‍.ഐ.എസ്സി പരീക്ഷ
കേരള സര്‍വകലാശാല 2009 ജനുവരി 12-ന്‌ തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്സി (ടു ഇയര്‍ ഇന്‍റഗ്രേറ്റഡ്‌) പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ഡിസംബര്‍ 26 (50 രൂപ പിഴയോടെ ഡിസംബര്‍ 29) വരെയും ജനുവരി 19-ന്‌ തുടങ്ങു മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ജനുവരി രണ്ട്‌ (50 രൂപ പിഴയോടെ ജനുവരി അഞ്ച്‌) വരെയും അപേക്ഷിക്കാം.

എം.ഫില്‍. പരീക്ഷാഫലം
കേരള സര്‍വകലാശാല എം.ഫില്‍ (2007-08 ബാച്ച്‌) ഫിലോസഫി, ലിംഗ്വിസ്റ്റിക്സ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കൊല്ലത്ത് ട്രെയിന്‍ പാളം തെറ്റി
ജൈവവിഭവ ഉപയോഗ സെമിനാര്‍
ടി.ടി.സി ഫലം പ്രസിദ്ധീകരിച്ചു
ജലസ്രോതസ്സുകളുടെ വിവരം ശേഖരിക്കും
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു
പിഎസ്‌സിയില്‍ സവര്‍ണ്ണമേധാവിത്വം: വെള്ളാപ്പള്ളി