പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ദേവസ്വം ബോര്‍ഡ്: ഇന്‍റര്‍‌വ്യൂ പൂര്‍ത്തിയായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദേവസ്വം ബോര്‍ഡ്: ഇന്‍റര്‍‌വ്യൂ പൂര്‍ത്തിയായി
ഇന്‍റര്‍വ്യൂ പ്രഹസനമെന്ന് ഉദ്യോഗാര്‍ത്ഥികള്‍
യുവജന സംഘടനകളുടെ എതിര്‍പ്പിനിടയിലും വിവാദമായ എല്‍.ഡി. ക്ലാര്‍ക്ക്‌ തസ്‌തികയിലേക്കുള്ള ഇന്‍റര്‍വ്യൂ ദേവസ്വംബോര്‍ഡ് പൂര്‍ത്തിയാക്കി.

ഇന്‍റര്‍വ്യൂ പ്രഹസനമായിരുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ച ഇന്‍റര്‍‌വ്യൂ ആണ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്ന് നടന്നത്. ഡി.വൈ.എഫ്.ഐ., ഐ.ഐ.വൈ.എഫ്, യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ രാവിലെ മുതല്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

ഐ.ഐ.വൈ.എഫ്, യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തെങ്കിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ബോര്‍ഡ് ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി നേതാക്കളുമായി സംസാരിച്ചതിന് ശേഷം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ഒരു മണിക്കൂര്‍ വൈകി 11 മണിക്കാണ് ഇന്‍റര്‍വ്യൂ ആരംഭിച്ചത്. ബോര്‍ഡ് പ്രസിഡന്‍റ് സി.കെ ഗുപതന്‍, അംഗം സുമതിക്കുട്ടി എന്നിവരാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. 68 ഉദ്യോഗാര്‍ത്ഥികളില്‍ 28 പേര്‍ മാത്രമാണ് ഇന്‍റര്‍വ്യൂവിനെത്തിയത്. അരമണിക്കൂര്‍ കൊണ്ട് ഇന്‍റര്‍വ്യൂ അവസാനിപ്പിച്ചു.

ഗൌര്‍വമായ കാര്യങ്ങള്‍ ഒന്നും തന്നെ ചോദിച്ചില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ശബരിമല സീസണ്‍ കഴിയും വരെയെങ്കിലും ഇന്‍റര്‍വ്യൂ മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും മറികടന്നാണ് വിവാദമായ എല്‍.ഡി. ക്ലാര്‍ക്ക്‌ തസ്‌തികയിലേക്കുള്ള ഇന്‍റര്‍വ്യൂ ദേവസ്വംബോര്‍ഡ് നടത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബോംബ്‌ ഭീഷണി: യുവാവ്‌ പിടിയില്‍
ശബരിമലയിലും കനത്ത സുരക്ഷ
സംസ്ഥാനത്ത് സുരക്ഷ ശക്തം
പാലക്കാട് കളക്ടറേറ്റില്‍ ബോംബ് ഭീഷണി
എന്‍റെ മരം - വര്‍ണോത്സവം
ശബരിമല: അപ്പം വിതരണം സുഗമമാക്കും