ബാബ്‌റി മസ്ജിദ് ദിനാചാരണത്തിന്‍റെ ഭാഗമായി ശബരിമലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയുടെ സുരക്ഷ അര്‍ദ്ധസൈനിക വിഭാഗം ഏറ്റെടുത്തു.നല്ല ഭക്തജനത്തിരക്കാണ് ഇന്ന് ശബരിമലയില്‍ അനുഭവപ്പെടുന്നത്. പമ്പയും സന്നിധാനവും പൂര്‍ണ്ണമായും പൊലീസിന്‍റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെയും നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സന്നിധാനത്ത് പടി ചവിട്ടുന്നതിനും ദര്‍ശനത്തിനും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വെള്ളിയാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം ആരെയും സോപാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. നെയ്ത്തേങ്ങ ഉടയ്ക്കുന്നതിനും കാണിക്ക സമര്‍പ്പിക്കുന്നതിനും പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തിന് സമീപം വച്ച് ഇരുമുടിക്കെട്ടഴിക്കുന്നതിന് ആരെയും അനുവദിക്കില്ല. കഴുതച്ചുമട്, ട്രാക്ടര്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനപാതയില്‍ പൊലീസ് റോന്ത് ചുറ്റുന്നുണ്ട്. അര്‍ദ്ധസൈനിക വിഭാഗം സന്നിധാനത്തിന് സമീപമുള്ള വനപ്രദേശങ്ങളില്‍ റോന്ത് ചുറ്റുന്നുണ്ട്. പമ്പയില്‍ വാഹനപാര്‍ക്കിംഗിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. |