പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ദേവസ്വംബോര്‍ഡ്‌ ആസ്ഥാനത്ത്‌ പ്രതിഷേധം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദേവസ്വംബോര്‍ഡ്‌ ആസ്ഥാനത്ത്‌ പ്രതിഷേധം
വിവാദ ഇന്‍റര്‍വ്യൂ നടത്തുന്നു എന്നാരോപിച്ച്‌ ഡി.വൈ.എഫ്‌.ഐ, എ.ഐ.വൈ.എഫ്‌, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ്‌ ആസ്ഥാനത്തേക്ക്‌ തള്ളിക്കയറി കുത്തിയിരിപ്പ്‌ സമരം തുടങ്ങി.

സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന്‌ കൂടുതല്‍ പൊലീസ്‌ സ്ഥലത്തെത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി. ക്ലാര്‍ക്ക്‌ തസ്‌തികയിലേക്ക്‌ നടത്തുന്ന ഇന്‍റ‌ര്‍വ്യൂവാണ്‌ വിവാദമായിരിക്കുന്നത്‌. ബാരിക്കേഡ്‌ തകര്‍ത്ത്‌ ദേവസ്വം ബോര്‍ഡ്‌ ആസ്ഥാനത്തേക്ക്‌ കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ്‌ തടഞ്ഞു.

ഇവരില്‍ ആറുപേരെ പൊലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. ഇതേ സമയം മറ്റൊരു കവാടത്തിലൂടെ അകത്തുകയറിയ ഡി.വൈ.എഫ്‌.ഐ ,എ.ഐ.വൈ.എഫ്‌ പ്രവര്‍ത്തകര്‍ പ്രസിഡന്‍റിന്‍റെ ഓഫീസിനുമുന്നില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തി.

ഇതിനിടെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ കൊട്ടാരക്കര സ്വദേശിയായ ഒരു യുവതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിരട്ടിയോടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇന്‍റര്‍‌വ്യൂവില്‍ പങ്കെടുക്കാനെത്തുന്ന ആരെയും ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് പ്രവേശിപ്പിക്കുന്നില്ല. പ്രതിഷേധക്കാര്‍ ഗേറ്റ് അടച്ച് കാവല്‍ നില്‍ക്കുകയാണ്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ ഇന്‍റര്‍വ്യൂ നടത്താനുള്ള ശ്രമങ്ങള്‍ ഡി.വൈ.എഫ്‌.ഐയും എ.ഐ.വൈ.എഫും തടഞ്ഞിരുന്നു. ബോര്‍ഡ്‌ അംഗം പി. നാരായണന്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നില്ല. ബോര്‍ഡ്‌ പ്രസിഡന്‍റ് സി.കെ. ഗുപ്‌തന്‍, അംഗം പി.കെ സുമതിക്കുട്ടിയമ്മ എന്നിവരാണ് ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ളു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്ത്രീപദവി ഉയര്‍ത്തും - ധനമന്ത്രി
സെഫിയുടെ പരാതി തള്ളി
ഇരിക്കൂര്‍: നഷ്ടപരിഹാരം പ്രഖ്യാപിച്ചു
സന്തോഷ്മാധവന്‍: ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി
അഭയകേസ്: സി.ബി.ഐക്കെതിരെ പ്രതികള്‍