സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് ഉണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണയാണെന്ന് വൈദ്യുതി മന്തി എ.കെ ബാലന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്‍റെ ഭരണകാലത്തുതന്നെ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് വൈദ്യുതിചാര്‍ജ് കുടിശിക ഇനത്തില്‍ ബോര്‍ഡിന് കിട്ടാനുള്ള തുക 1968.59 കോടി രൂപയാണ്. വൈദ്യുതി മോഷണം തടയുന്നതിന്‍റെ ഭാഗമായി എച്ച്.ടി, ഇ.എച്ച്.ടി ഉപഭോക്‌താക്കളുടെ ഉപഭോഗം വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഓരോ 15 മിനിറ്റിലും വിലയിരുത്താനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുക. ലോഡ്‌ഷെഡിംഗും വൈദ്യുതി സര്‍ചാര്‍ജ് വര്‍ദ്ധനവും ഒഴിവാക്കാനാവാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ആദിവാസികളുടെ വൈദ്യുതിചാര്‍ജ് കുടിശിഖ എഴുതിത്തള്ളി കണക്ഷന്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 11,43,277 വൈദ്യുതി മീറ്ററുകള്‍ മാറ്റിവച്ചു കഴിഞ്ഞു. കായംകുളം താപ വൈദ്യുതി നിലയത്തിന് കേരളത്തിന്‍റെ പൂര്‍ണ വിഹിതം ബോര്‍ഡ് ഉപയോഗിക്കുന്നുണ്ട്. നാഫ്ത്തയുടെ വില കുറഞ്ഞതിന്‍റെ ഗുണം ചെറിയതോതില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. |