പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കുട്ടനാട്‌: കൂലി പുതുക്കി നിശ്ചയിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുട്ടനാട്‌: കൂലി പുതുക്കി നിശ്ചയിച്ചു
കുട്ടനാട്‌ മേഖലയിലെ പുരുഷ, സ്ത്രീ തൊഴിലാളികളുടെ കൂലി നിരക്ക്‌ പുതുക്കി നിശ്ചയിച്ചു. പുരുഷ തൊഴിലാളികള്‍ക്ക്‌ 225 രൂപയും, സ്ത്രീ തൊഴിലാളികള്‍ക്ക്‌ 125 രൂപയുമാണ്‌ പുതുക്കിയ കൂലി.

വിത, വളമിടീല്‍ ജോലികള്‍ക്ക്‌ ഏക്കറിന്‌ 145 രൂപയായി നിശ്ചയിച്ചു. മരുന്ന്‌ ഒരു കുറ്റി/ടാങ്ക്‌ തളിക്കുന്നതിന്‌ നടിച്ചിലിന്‌ മുമ്പ്‌ 15 രൂപ, നടിച്ചിലിന്‌ ശേഷം 18 രൂപ. ഏക്കര്‍ അടിസ്ഥാനത്തില്‍ മരുന്നു തളിക്കുന്നിടങ്ങളില്‍ നടിച്ചിലിന്‌ മുന്‍പ്‌ ഏക്കറിന്‌ 120 രൂപ, നടിച്ചിലിന്‌ ശേഷം 145 രൂപ. കളങ്ങളിലെ നെല്ല് ചുമടിന്‌ ഒരു ക്വിന്‍റലിന്‌ 24 രൂപയായിരിക്കും.

മാര്‍ച്ച്‌ 31 ഓടെ കുട്ടനാടന്‍ മേഖലയില്‍ ഏകദേശം 300 കൊയ്ത്തു യന്ത്രങ്ങള്‍ ആവശ്യമായി വരുമെന്ന്‌ ലേബര്‍ കമ്മീഷണറുടെ ചുമതലയുള്ള അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എം.കെ.ബാലചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കുട്ടനാട്‌ വ്യവസായ ബന്ധ സമിതി യോഗം വിലയിരുത്തി.

തൊഴിലാളികളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ കൊയ്ത്ത്‌ യന്ത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതിന്‌ കൃഷി വികസന സമിതി, കര്‍ഷക - കര്‍ഷക തൊഴിലാളി സംഘടനകള്‍, പാടശേഖര സമിതി, ഐ.ആര്‍.സി അംഗങ്ങള്‍ എന്നിവരുടെ യോഗം ഡിസംബര്‍ 31 ന്‌ മുമ്പ്‌ പഞ്ചായത്തടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ക്കുന്നതിന്‌ ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മത്സ്യബന്ധന യാനങ്ങള്‍ രേഖകള്‍ സൂക്ഷിക്കണം
കേരള സര്‍വ്വകലാശാലാ വാര്‍ത്തകള്‍
ആക്രമണം ആസൂത്രിതം - പിണറായി
ആരോഗ്യവകുപ്പിനെതിരെ അഴിമതി ആരോപണം
വി.എസിന്‍റെ പരാമര്‍ശം ഖേദകരം - കാരാട്ട്
കോണ്‍.സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി