സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കവിതാരചനാ മത്സരം സംഘടിപ്പിക്കും.
ദേശീയ പ്രകൃതി വിഭവ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി എന്‍റെ ഗ്രാമം വിഷയത്തിലാണ് കവിത തയ്യാറാക്കേണ്ടത്. മലയാളത്തിലുള്ള കവിതയ്ക്ക് കുറഞ്ഞത് 12 വരിയെങ്കിലും വേണം.
അപ്പര്‍പ്രൈമറി (ഏഴാംക്ലാസ് വരെ) ഹൈസ്കൂള്‍ (12 ക്ലാസ് വരെ) തലങ്ങളിലാണ് മത്സരം. കവിത സ്വയംരചിച്ചതായിരിക്കണം, മറ്റ് പ്രസിദ്ധീകരണങ്ങളില്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതായിരിക്കരുത്.
ഇതിനൊപ്പം ലാന്‍ഡ് യൂസ് ബോര്‍ഡിന് ഇവ പ്രസിദ്ധീകരിക്കാവുന്നതാണെന്നും ഉള്ള സത്യവാങ്മൂലവും, വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍റെ സര്‍ട്ടിഫിക്കറ്റും സഹിതം കവിതകള്‍ ഡിസംബര്‍ 31ന് മുമ്പ് ലാന്‍ഡ് യൂസ് കമ്മീഷണര്‍, സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡ്, വികാസ് ഭവന്‍, തിരുവനന്തപുരം-695033 വിലാസത്തില്‍ നല്‍കണം. ഫോണ്‍:0471-2307830, |