ശബരിമലയില്‍ മലിനീകരണം കൂടുതലാണെന്ന് പരിസ്ഥിതി കാര്യങ്ങള്‍ക്കുള്ള നിയമസഭാ സമിതി വിലയിരുത്തി. ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം അനാവശ്യകാരണങ്ങള്‍ കൊണ്ട് നീട്ടിക്കൊണ്ട് പോവുകയാണെന്നും സമിതി കുറ്റപ്പെടുത്തി.
രാജാജി മാത്യു തോമസ് ചെയര്‍മാനായുള്ള സമിതി ഇന്ന് രാവിലെയാണ് പമ്പയിലെത്തിയത്. പമ്പയിലെ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് വിലയിരുത്തി. പമ്പയിലെയും സന്നിധാനത്തെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെ മെച്ചപ്പെടേണ്ടതുണ്ട്.
അനാവശ്യ കാരണങ്ങള്‍ പറഞ്ഞാണ് പമ്പയിലെ പമ്പയിലെ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നീട്ടിക്കൊണ്ടു പോകുന്നത്. ഇത് ഉടന്‍ അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പമ്പയിലെയും ശബരിമലയിലെയും മാലിന്യ സംസ്കരണ പ്ലാന്‍റുകളുടെ ശേഷി കൂട്ടണമെന്നും സമിതി ആവശ്യപ്പെട്ടു.
വി.ഡി സതീശന്‍ എം.എല്‍.എയും എം.ഹംസ എം.എല്‍.എയും സമിതിയിലെ അംഗങ്ങളാണ്. ടി.യു കുരുവിള എം.എല്‍.എയും സമിതിക്കൊപ്പം ഉണ്ടായിരുന്നു. |