പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കണ്ണൂരില്‍ 10 ബോംബുകള്‍ കൂടി കണ്ടെത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കണ്ണൂരില്‍ 10 ബോംബുകള്‍ കൂടി കണ്ടെത്തി
കണ്ണൂരില്‍ നിന്നും വീണ്ടും ബോംബുകള്‍ കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ്‌ നടത്തിയ പരിശോധനയിലാണ് പത്ത് ബോംബുകള്‍ കൂടി കണ്ടെടുത്തത്.

പാനൂര്‍, കൊളവല്ലൂര്‍ പ്രദേശങ്ങളില്‍ നിന്നാണ്‌ സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്‌. പ്ലാസ്റ്റിക്‌ ബക്കറ്റില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍. കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ പരിശോധന വ്യാപിപ്പിച്ചത്‌. പ്രത്യേക പരിശീലനം സിദ്ധിച്ച സ്‌ക്വാഡും പോലീസിനൊപ്പം പരിശോധന നടത്തുന്നുണ്ട്‌.

എ.ഡി.ജി.പി യുടെ മേല്‍നോട്ടത്തിലാണ്‌ റെയ്‌ഡുകള്‍ നടത്തുന്നത്‌. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ എഴ് നാടന്‍ ബോംബുകളും മൂന്ന് ഐസ്ക്രീം ബോംബുകളും കണ്ടെടുത്തിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് 125 ബോംബുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നാഷണല്‍ ഗയിംസ്‌ സെക്രട്ടേറിയറ്റ്‌ രൂപീകരിക്കും
മാറാട്: ഹര്‍ജി നല്‍കുന്നതില്‍ നിന്നും പിന്മാറി
അഭയ കേസ്: സിസ്റ്റര്‍ സ്റ്റെഫിയും അറസ്റ്റില്‍
വിഴിഞ്ഞം: വിജ്ഞാപനം റദ്ദാക്കി
സ്മാര്‍ട്ട് സിറ്റി: ഉന്നതതല യോഗം ഇന്ന്
മാറാട് കേസ് സി.ബി.ഐ അന്വേഷണത്തിന്