പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > നാഷണല്‍ ഗയിംസ്‌ സെക്രട്ടേറിയറ്റ്‌ രൂപീകരിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാഷണല്‍ ഗയിംസ്‌ സെക്രട്ടേറിയറ്റ്‌ രൂപീകരിക്കും
V.S Achuthanandan
KBJWD
2010ല്‍ കേരളത്തില്‍ നടക്കുന്ന ദേശീയ ഗയിംസിന്‍റെ നടത്തിപ്പിനായി നാഷണല്‍ ഗയിംസ്‌ സെക്രട്ടേറിയറ്റ്‌ രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതുപ്രകാരം ഒരു പ്രത്യേക സൊസൈറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചതാണിത്. തിരുവനന്തപുരം വെയിലൂര്‍ വില്ലേജില്‍ ലൈഫ്‌ സയന്‍സ്‌ പാര്‍ക്ക്‌ സ്ഥാപിക്കുന്നതിന്‌ വേണ്ടി 260 ഏക്കര്‍ സ്ഥലം ഫാസ്റ്റ്‌ ട്രാക്ക്‌ സംവിധാനത്തിലൂടെ ഏറ്റെടുക്കും.

മലയാളത്തിന്‌ ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന്‌ ഒരു കമ്മിറ്റിയെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയായിരിക്കും. വിദ്യാഭ്യസമന്ത്രിയായിരിക്കും കമ്മിറ്റിയുടെ കണ്‍വീനര്‍.

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട്‌ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മന്ത്രിയുടെ അഭിപ്രായം അതുപോലെയല്ല പത്രങ്ങളില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മാറാട്: ഹര്‍ജി നല്‍കുന്നതില്‍ നിന്നും പിന്മാറി
അഭയ കേസ്: സിസ്റ്റര്‍ സ്റ്റെഫിയും അറസ്റ്റില്‍
വിഴിഞ്ഞം: വിജ്ഞാപനം റദ്ദാക്കി
സ്മാര്‍ട്ട് സിറ്റി: ഉന്നതതല യോഗം ഇന്ന്
മാറാട് കേസ് സി.ബി.ഐ അന്വേഷണത്തിന്
അഭയ കേസ്: 2 വൈദികര്‍ അറസ്റ്റില്‍