പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മാറാട്: ഹര്‍ജി നല്‍കുന്നതില്‍ നിന്നും പിന്മാറി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാറാട്: ഹര്‍ജി നല്‍കുന്നതില്‍ നിന്നും പിന്മാറി
മാറാട് കേസിന്‍റെ വിധി പ്രസ്താവം മാറ്റിവയ്ക്കണമെന്ന ഹര്‍ജി ഫയല്‍ ചെയ്യേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചു. ഈ മാസം 29ന് വിധി പ്രസ്താവിക്കാനാണ് മാറാട് പ്രത്യേക കോടതി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിസംബര്‍ ആറ് ബാബ്‌റി മസ്ജിദ് തകര്‍ത്തത്തിന്‍റെ വാര്‍ഷികം ചില സംഘടനകള്‍ ആചരിക്കുന്നതുകൊണ്ടും തീവ്രവാദ കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാലും ശബരിമല സീസണായതിനാലും കേസിന്‍റെ വിധി പ്രസ്താവിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു പ്രോസിക്യൂഷന്‍റെ തീരുമാനം.

ബാബ്‌റി മസ്ജിദ് ദിനാചരണം പ്രമാണിച്ച് കൂടുതല്‍ പൊലീസുകാരെ സുരക്ഷയ്ക്കായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് വിന്യസിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ മതിയായ സുരക്ഷ നല്‍കാന്‍ പൊലീസിന് കഴിയില്ലെന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍.

ഇത്തരം ഒരു ആവശ്യം ഉന്നയിക്കാന്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ പ്രോസിക്യൂഷന് അധികാരമുള്ളൂ. ഇതും കേസ് മാറ്റി വയ്ക്കണമെന്ന ഹര്‍ജി നല്‍കുന്നതില്‍ നിന്നും പിന്മാറാന്‍ പ്രോസ്ക്യൂഷനെ പ്രേരിപ്പിച്ചു. പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയില്ലെങ്കിലും കോടതി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിധി പ്രസ്താവം മാറ്റി വയ്ക്കാനാണ് സാധ്യത.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഭയ കേസ്: സിസ്റ്റര്‍ സ്റ്റെഫിയും അറസ്റ്റില്‍
വിഴിഞ്ഞം: വിജ്ഞാപനം റദ്ദാക്കി
സ്മാര്‍ട്ട് സിറ്റി: ഉന്നതതല യോഗം ഇന്ന്
മാറാട് കേസ് സി.ബി.ഐ അന്വേഷണത്തിന്
അഭയ കേസ്: 2 വൈദികര്‍ അറസ്റ്റില്‍
കമാന്‍ഡ്‌ സെന്‍റര്‍ നിലവില്‍ വന്നു