പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അഭയ കേസ്: സിസ്റ്റര്‍ സ്റ്റെഫിയും അറസ്റ്റില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭയ കേസ്: സിസ്റ്റര്‍ സ്റ്റെഫിയും അറസ്റ്റില്‍
Abhaya
PROPRO
സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സ്റ്റെഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫാ.ജോസ് പുതൃക്ക, ഫാ.തോമസ് എം. കോട്ടൂര്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ പതിനാറ് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് അഭയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് നടക്കുന്നത്. ഇവര്‍ മൂന്നുപേര്‍ക്കും സ്റ്റിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തുവെന്നാണ് സി.ബി.ഐ നല്‍കുന്ന വിശദീകരണം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂവരെയും എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും. വിശദമായി ചോദ്യം ചെയ്യുന്നതിന് ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നായിരിക്കും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെടുക.

വൈദികരെ കഴിഞ്ഞ രണ്ടാഴ്ചയായി ഡി.ഐ.ജി കന്ദസ്വാമിയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇരുവരുടെയും അഭിഭാഷകന്‍ ഉദയഭാനു അറിയിച്ചു.

പയ്സ് ടെന്ത് കോണ്‍‌വെന്‍റിന് സമീപം താമസിച്ചിരുന്ന സജൂ പി. മാത്യു എന്ന യുവാവിന്‍റെ മൊഴി സി.ബി.ഐ എടുത്തിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികരെയും സ്റ്റെഫിയെയും സി.ബി.ഐ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. മൂന്നു പേരിലും നേരത്തെ നടത്തിയ നുണ പരിശോധനയില്‍ ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു.

എന്നാലിത് തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിഴിഞ്ഞം: വിജ്ഞാപനം റദ്ദാക്കി
സ്മാര്‍ട്ട് സിറ്റി: ഉന്നതതല യോഗം ഇന്ന്
മാറാട് കേസ് സി.ബി.ഐ അന്വേഷണത്തിന്
അഭയ കേസ്: 2 വൈദികര്‍ അറസ്റ്റില്‍
കമാന്‍ഡ്‌ സെന്‍റര്‍ നിലവില്‍ വന്നു
മറയൂരില്‍ ഇന്ന് ചന്ദനലേലം നടക്കും