മാറാട് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് മൂന്നാം തവണയാണ് മാറാട് കേസ് സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്.ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. 2002 മെയ് രണ്ടിനാണ് മാറാട് കൂട്ടക്കൊല നടന്നത്. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്, സ്ഫോടക വസ്തുക്കള്‍ അടക്കമുള്ള ആയുധ ശേഖരം എന്നിവയെ കുറിച്ച് അന്വേഷണം നടത്താനാണ് സി.ബി.ഐയോട് ആവശ്യപ്പെടുക. മാറാട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഇത് മൂന്നാം തവണയാണ് മാറാട് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഈ കേസ് സി.ബി.ഐ അന്വേഷൈക്കണമെന്ന് നേരത്തെയും തന്‍റെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.മലയാളികള്‍ ഉള്‍പ്പെട്ട തീവ്രവാദ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് വീണ്ടും സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. |