അഭയ കേസില്‍ രണ്ട് വൈദികരെ സി.ബി.ഐ അറസ്റ്റ് ചെയ്തതായി സൂചന. ഫാ.ജോസ് പുതൃക്ക, ഫാ.തോമസ് എം. കോട്ടൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചിരിക്കുന്നത്.ഇരുവരുടെയും അഭിഭാഷകന്‍ ഉദയഭാനുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പതിനാറ് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് നടക്കുന്നത്. രണ്ടാഴ്ചയായി ഡി.ഐ.ജി കന്ദസ്വാമിയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉച്ച തിരിഞ്ഞ് ഇരുവരെയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പയ്സ് ടെന്ത് കോണ്‍വെന്‍റിന് സമീപം താമസിച്ചിരുന്ന സജൂ പി. മാത്യു എന്ന യുവാവിന്‍റെ മൊഴി സി.ബി.ഐ എടുത്തിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികരെ സി.ബി.ഐ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.വൈദികരില്‍ നേരത്തെ നടത്തിയ നുണ പരിശോധനയില്‍ ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. എന്നാലിത് തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. |