പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കമാന്‍ഡ്‌ സെന്‍റര്‍ നിലവില്‍ വന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കമാന്‍ഡ്‌ സെന്‍റര്‍ നിലവില്‍ വന്നു
Kodiyeri Balakrishnan
PRDPRD
കേരള പൊലീസിന്‍റെ കമാന്‍ഡ്‌ ആന്‍ഡ്‌ ഓപ്പറേഷന്‍സ്‌ സെന്‍റര്‍ നിലവില്‍ വന്നു. പ്രവര്‍ത്തന ആസൂത്രണവും വാര്‍ത്താവിനിമയവും കേന്ദ്രീകൃതമായി നിര്‍വഹിക്കുന്നതിനുള്ള സംവിധാനമാണിത്.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ്‌ തിരുവനന്തപുരം പൊലീസ്‌ ആസ്ഥാനത്ത്‌ ഏര്‍പ്പെടുത്തിയ ഈ സംവിധാനം ഉദ്‌ഘാടനം ചെയ്‌തത്‌. പുതിയ സൈബര്‍ ഫോറന്‍സിക്‌ ലാബ്‌, ഡി.എന്‍.എ. അനാലിസിസ്‌ ലാബ്‌ എന്നിവയുടെ ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

മനുഷ്യനിര്‍മ്മിതവും അല്ലാത്തതുമായ ദുരന്തങ്ങള്‍, കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍, മറ്റ്‌ ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവുമ്പോള്‍ പൊലീസ്‌ മേധാവിക്കു തന്നെ കാര്യങ്ങള്‍ നേരിട്ട്‌ നിയന്ത്രിക്കാനാവുന്ന വിധത്തിലാണ്‌ കമാന്‍ഡ്‌ സെന്‍റര്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന്‌ കോടിയേരി പറഞ്ഞു.

കുറ്റാന്വേഷണം കൂടുതല്‍ ശാസ്‌ത്രീയമാക്കുക വഴി മൂന്നാം മുറയുടെ ഉപയോഗം പരമാവധി കുറയ്‌ക്കാനാവുമെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത്‌ എവിടെ കുഴപ്പമുണ്ടായാലും അതിന്‌ പിന്നില്‍ മലയാളികളാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നമ്മുടെ സമൂഹത്തിനാകെ ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

വയര്‍ലെസ്‌, ടെലിഫോണ്‍, ബ്രോഡ്‌ബാന്‍ഡ്‌, വീഡിയോ കോണ്‍ഫറന്‍സിങ്‌, വെബ്‌ സെര്‍വറുകള്‍ തുടങ്ങി അതിവേഗ വാര്‍ത്താവിനിമയത്തിനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്‌. സൈബര്‍ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തെളിയിക്കുന്നതിനുള്ള ഹൈടെക്‌ കുറ്റാന്വേഷണ വിഭാഗവും കമാന്‍ഡ്‌ സെന്‍ററിനോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കും.

സംസ്ഥാനത്തെ 430 പൊലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തികളുടെയും ഡിജിറ്റല്‍ മാപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഏത്‌ സ്റ്റേഷനതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടായാലും പൊലീസ്‌ ആസ്ഥാനത്തിരുന്നു തന്നെ സേനാനീക്കം നിയന്ത്രിക്കാന്‍ ഈ മാപ്പുകള്‍ വഴി സാധിക്കും. അത്യാധുനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള കമ്പ്യൂട്ടര്‍ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച്‌ ലാബും കമാന്‍ഡ്‌ സെന്‍ററിലുണ്ട്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മറയൂരില്‍ ഇന്ന് ചന്ദനലേലം നടക്കും
യുവാവിനെ വെട്ടിക്കൊന്നു; തൃശൂരില്‍ ഹര്‍ത്താല്‍
മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ധനസഹായം
വാഹന കൈമാറ്റം: ചട്ടങ്ങള്‍ പാലിക്കണം
പീഡനം: അധ്യാപകനെ അറസ്റ്റ് ചെയ്തു