സംസ്ഥാനത്ത് വിവിധ കോഴ്സുകളില്‍ പഠിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. രക്ഷകര്‍ത്താവിന്‍റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്.
സര്‍ക്കാര്‍ എയിഡഡ് സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ബിരുദം/ബിരുദാനന്തര ബിരുദം/ഹ്രസ്വകാല കോഴ്സുകള്‍ക്ക് 2008-09 വര്‍ഷം സര്‍ക്കാര്‍/യൂണിവേഴ്സിറ്റി അംഗീകൃത ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്കാണ് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാനുള്ള യോഗ്യത.
50ശതമാനം മാര്‍ക്കോടെ യോഗ്യതാ പരീക്ഷ ജയിച്ചവരാകണം. രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. ബന്ധപ്പെട്ട റവന്യൂ അധികാരിയുടെ അസല്‍ വരുമാന, ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്‍റെ ശരിപ്പകര്‍പ്പ്, അംഗീകൃത ഹോസ്റ്റലില്‍ താമസിക്കുന്നുവെന്ന സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേഷിക്കണം.
സ്കോളര്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ് (അനക്സ്), സംസ്കൃത കോളേജ് കോമ്പൗണ്ട്, പാളയം, തിരുവനന്തപുരം വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി നവംബര്‍ 30. അപേക്ഷാ ഫാറവും വിവരവും www.collegiateedu.kerala.gov.in സൈറ്റിലുണ്ട്. |