പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വാഹന കൈമാറ്റം: ചട്ടങ്ങള്‍ പാലിക്കണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാഹന കൈമാറ്റം: ചട്ടങ്ങള്‍ പാലിക്കണം
മോട്ടോര്‍ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന്‌ നിയമാനുസൃതമായ ചട്ടങ്ങള്‍ പാലിക്കണമെന്ന്‌ ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ അറിയിച്ചു. വാഹനങ്ങള്‍ വില്‍ക്കുന്നവര്‍ സംസ്ഥാനത്തിനകത്താണെങ്കില്‍ 14 ദിവസത്തിനകവും പുറത്ത്‌ ആണെങ്കില്‍ 45 ദിവസത്തിനകവും ബന്ധപ്പെട്ട രജിസ്റ്ററിങ്‌ അതോറിറ്റിക്ക്‌ ഫോറം 29 ല്‍ അറിയിക്കണം.

വാഹനം വാങ്ങിയ വ്യക്തി മുപ്പതു ദിവസത്തിനകം ബന്ധപ്പെട്ട അധികാരി മുന്‍പാകെ താമസിക്കുന്നതോ തൊഴില്‍ ചെയ്യുന്നതോ ആയ സ്ഥലത്തുള്ള വിലാസത്തില്‍ ഉടമസ്ഥാവകാശം മാറ്റികിട്ടുന്നതിനായി ഫോറം 30 ല്‍ നിശ്ചിത തുക ഫീസടച്ച്‌ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ , ഇന്‍ഷുറന്‍സ്‌, പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്‌, വിലാസവും പൗരത്വവും തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുണ്ടാകണം.

ഇക്കാര്യത്തില്‍ ഉണ്ടാകുന്ന കാലതാമസവും അനാസ്ഥയും വാഹനം വില്‍ക്കുന്നയാളിന്‌ പലപ്പോഴും നിയമപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതൊഴിവാക്കാന്‍ വാഹനം വില്‍ക്കുന്നയാള്‍ക്കു തന്നെ കൈമാറ്റം ചെയ്യുന്നതിനൊപ്പം ഫാറം 29, 30 എന്നിവ പൂരിപ്പിച്ച്‌ വാങ്ങുന്നയാളിന്‍റെ ഒപ്പ്‌ രേഖപ്പെടുത്തി ആവശ്യമായ ഫീസ്‌ സഹിതം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസില്‍ നല്‍കാവുന്നതാണ്‌.

ഇങ്ങനെ ചെയ്യുന്നത്‌ ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അനുവദനീയമായ സമയത്തിനുള്ളില്‍ ഉടമസ്ഥാവകാശം അറിയിക്കാതിരിക്കുന്നതും വില്‍പ്പന വിവരം അറിയിക്കാതിരിക്കുന്നതും മോട്ടോര്‍ വാഹനനിയമം സെക്ഷന്‍ 177 പ്രകാരം കുറ്റകരമാണ്‌. നിയമനടപടിയും ഉണ്ടാകും.

താല്‍പര്യക്കുറവും സമയത്തിനുള്ളില്‍ കൃത്യമായി അപേക്ഷിക്കാനുള്ള വിമുഖതയും വാഹന ഉടമകള്‍ക്ക്‌ പലവിധ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ച്‌ പലവിധ കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഭീകരപ്രവര്‍ത്തനങ്ങള്‍ വരെയും നടത്താന്‍ സാധ്യതയുണ്ട്‌.

ഡീലര്‍മാര്‍ വഴി പുതിയ വാഹനവുമായി മാറ്റാന്‍ നല്‍കുന്ന സ്വന്തം വാഹനങ്ങളുടെ കൈവശാവകാശം ഡീലര്‍മാരുടെയോ വാങ്ങുന്നയാളിന്‍റെയോ പേര്‍ക്ക്‌ മാറ്റിയ വിവരം ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വവും വാഹനം വില്‍ക്കുന്ന ഉടമകള്‍ക്കായിരിക്കുമെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പീഡനം: അധ്യാപകനെ അറസ്റ്റ് ചെയ്തു
സ്മാര്‍ട്ട് സിറ്റി: പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു
ഡല്‍ഹിയില്‍ പിണറായിക്കെതിരെ പോസ്റ്റര്‍
സാമൂഹ്യസുരക്ഷയ്ക്ക് ഊന്നല്‍ - ഐസക്
കിളിരൂര്‍ കേസ് പുനരന്വേഷിക്കണം: ശാരിയുടെ പിതാവ്‌
എന്‍.സി.പി അപേക്ഷ നല്‍കിയിട്ടില്ല - ചെന്നിത്തല