പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പീഡനം: അധ്യാപകനെ അറസ്റ്റ് ചെയ്തു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പീഡനം: അധ്യാപകനെ അറസ്റ്റ് ചെയ്തു
കൊല്ലം വടക്കേവിള എല്‍.പി സ്കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

സ്കൂളിലെ താത്ക്കാലിക നൃത്താധ്യാപകന്‍ പരവൂര്‍ സ്വദേശി വിജയരാജിനെയാണ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിദ്യാര്‍ത്ഥിനി വീട്ടിലെത്തി രക്ഷകര്‍ത്താക്കളോട് വിവരം പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്.

സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. അധ്യാപകനെയും ഇവര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തു. നിരവധി കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

അധ്യാപികമാര്‍ക്കെതിരെയും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ആരോപണം ഉണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്മാര്‍ട്ട് സിറ്റി: പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു
ഡല്‍ഹിയില്‍ പിണറായിക്കെതിരെ പോസ്റ്റര്‍
സാമൂഹ്യസുരക്ഷയ്ക്ക് ഊന്നല്‍ - ഐസക്
കിളിരൂര്‍ കേസ് പുനരന്വേഷിക്കണം: ശാരിയുടെ പിതാവ്‌
എന്‍.സി.പി അപേക്ഷ നല്‍കിയിട്ടില്ല - ചെന്നിത്തല
കണ്ണൂരില്‍ വീണ്ടും ബോംബ് വേട്ട