പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സാമൂഹ്യസുരക്ഷയ്ക്ക് ഊന്നല്‍ - ഐസക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാമൂഹ്യസുരക്ഷയ്ക്ക് ഊന്നല്‍ - ഐസക്
Dr. Thomas Isac
KBJWD
സാമൂഹ്യ സുരക്ഷയ്‌ക്കും ക്ഷേമപ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്‌ എന്ന ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

ഫെബ്രുവരി ആദ്യം തന്നെ ബജറ്റ്‌ അവതരിപ്പിക്കും. ഫുള്‍ ബജറ്റാണോ വോട്ട്‌ ഓണ്‍ അക്കൗണ്ടാണോയെന്ന്‌ പിന്നീട്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വായ്‌പാപരിധി കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി 1000 കോടി രൂപയുടെ വായ്പ കേന്ദ്രം സംസ്ഥാനത്തിന്‌ അനുവദിക്കണമെന്നും ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഈ-ഫയലിംഗ് സംവിധാനം ജനുവരി മുതല്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കിളിരൂര്‍ കേസ് പുനരന്വേഷിക്കണം: ശാരിയുടെ പിതാവ്‌
എന്‍.സി.പി അപേക്ഷ നല്‍കിയിട്ടില്ല - ചെന്നിത്തല
കണ്ണൂരില്‍ വീണ്ടും ബോംബ് വേട്ട
ബാബുദിവാകരനെ പുറത്താക്കി - തങ്കച്ചന്‍
പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്
ചന്ദനമോഷണ സംഘം പിടിയിലായി