മികച്ച ടെലിവിഷന്‍ വാര്‍ത്ത അവതാരകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പീപ്പീള്‍സ് ടിവിയിലെ എസ് ശരത് ചന്ദ്രന് ലഭിക്കും.
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റിലെ മഞ്‌ജുഷ് ഗോപാലിനാണ്. സാംസ്‌കാരികമന്ത്രി എം എ ബേബിയാണ് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച അഭിമുഖത്തിനുള്ള പുരസ്‌കാരം കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസും എം എം ടി വിയിലെ ജോണിലൂക്കോസും പങ്കിട്ടു.
ഏഷ്യാനെറ്റിലെ ആര്‍ ശ്രീകണ്‌ഠന്‍ നായരാണ് മികച്ച കോമ്പിയര്‍. (നമ്മള്‍ തമ്മില്‍). മികച്ച കമന്റേറ്ററായി അമ്പൂട്ടി തെരഞ്ഞെടുക്കപ്പെട്ടു( ജലം കൊണ്ട് മുറിവേറ്റവള്‍-ജയ്‌ഹിന്ദ് ടിവി).
രഞ്‌ജിനി കൃഷ്‌ണന്‍ നിര്‍മ്മിച്ച് കെ ആര്‍ മനോജ് സംവിധാനം ചെയ്‌ത ‘16എം എം മെമ്മറീസ്...’ ആണ് മികച്ച ഡോക്യുമെന്ററി. കെ ആര്‍ മനോജിനെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.
അമൃതാ ടെലിവിഷനിലെ ‘ടേസ്‌റ്റ് ഓഫ് കേരള’ അവതരിപ്പിക്കുന്ന രാജ് കലേഷ് ആണ് മികച്ച ആങ്കര്‍.
കഥേതരവിഭാഗത്തിലുള്ള പുരസ്‌കാരങ്ങള്‍ ഏറെയും ലഭിച്ചത് ഏഷ്യാനെറ്റിനാണ്. |