കേരളത്തിലെ സ്കൂളുകള്‍ക്കായി വെബ്ബില്‍ ആരംഭിച്ച സാമൂഹിക നെറ്റ്‌വര്‍ക്ക് സൈറ്റിന്‍റെ ഉദ്ഘാടനവും മലയം വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മന്ദിരത്തിന്‍റെ തറക്കല്ലിടലും നവംബര്‍ 13 വ്യാഴാഴ്ച സ്കൂള്‍ അങ്കണത്തില്‍ നടന്നു. വിളവൂര്‍ക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ശ്രീമതി കെ.ജി അജില നിര്‍വ്വഹിച്ചു. കല്ലിടല്‍ കര്‍മ്മത്തിന് ശേഷം നിലവിളക്ക് കൊളുത്തിയുള്ള ചടങ്ങില്‍ സ്കൂളുകള്‍ക്കായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്‍റെ ഉദ്ഘാടനവും നടന്നു. പല പ്രമുഖ വ്യക്തികളും സംസാരിക്കുകയും മികച്ച ഹയര്‍സെക്കന്‍ഡറി അധ്യാപകനുള്ള കേരള സര്‍ക്കാരിന്‍റെ പ്രഥമ പുരസ്കാരം നേടിയ കുളക്കുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബാലചന്ദ്രന്‍ സാറിനെ ആദരിക്കലും, സ്കൂളുകള്‍ക്കായി കേരള സ്കൂള്‍സ് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ കേരള ഫാര്‍മര്‍ എന്നറിയപ്പെടുന്ന ചന്ദ്രശേഖരന്‍ നായരെ ആദരിക്കുകയും ചെയ്തു. ഈ മഹത്തായ സംരംഭത്തിന് ചുക്കാന്‍ പിടിച്ചത് പ്രസ്തുത സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഉദയകുമാറും, ഹെഡ്മാസ്റ്റര്‍ ശരത്ചന്ദ്രനും ആണ്. സ്കൂളിനുവേണ്ടി ബ്ലോഗ് പ്രസിദ്ധീകിക്കുകയും പല ബ്ലോഗുകളും വായിക്കുകയും ചെയ്യുന്ന ഉദയകുമാര്‍ അവര്‍കളുടെ താല്പര്യം ഒന്നുകൊണ്ട് തന്നെയാണ് കേരള സ്കൂള്‍സ് നിങ്ങ് ഡോട് കോം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സാക്ഷാത്ക്കരിക്കപ്പെട്ടത് എന്ന് ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. പ്രസ്തുത ചടങ്ങില്‍ ക്ഷണം സ്വീകരിച്ച് വെള്ളായണി വിജയനും സന്നിഹിതനായിരുന്നു. |