പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ബോംബ് ശേഖരം: പ്രത്യേകസംഘം അന്വേഷിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബോംബ് ശേഖരം: പ്രത്യേകസംഘം അന്വേഷിക്കും
Kodiyeri Balakrishnan
KBJWD
കണ്ണൂരില്‍ ബോംബ് ശേഖരം കണ്ടെടുത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.

ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിക്കാര്യം. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കും.

ഉത്തരമേഖല എ.ഡി.ജി.പി ജാങ് പാംഗി, ഐ.ജി വി. ശാന്താറാം, കണ്ണൂര്‍ എസ്.പി ശ്രീജിത്ത് തുടങ്ങിയ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരളത്തില്‍ നിന്നും മുന്നൂറോളം പേരെ തീവ്രവാദസംഘടനകളിലേക്ക് എത്തിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. എതെങ്കിലും ഒരു സംഘടനയെ നിരോധിച്ചുകൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാം എന്ന നിലപാടല്ല സര്‍ക്കാരിനുള്ളത്. ആര് തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും.

ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സംസ്ഥാനത്ത് നെഹ്രു അനുസ്മരണം നടന്നു
നെയ്യാര്‍: തമിഴ്നാടിന്‍റെ വാദം ശരിയല്ല
അഭയകേസ്: ഒരാളെ കസ്റ്റഡിയിലെടുത്തു
കായികക്ഷമതാപദ്ധതിക്ക് തുടക്കമായി
കേരള സര്‍വ്വകലാശാലാ വാര്‍ത്തകള്‍
സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കും - മുരളീധരന്‍