സംസ്ഥാനത്ത് വിവിധ പരിപാടികളോടെ നെഹ്രു അനുസ്മരണം നടന്നു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, തലേക്കുന്നില്‍ ബഷീര്‍, ജി.കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍റെ വസതിയിലും നെഹ്രു അനുസ്മരണ പരിപാടികള്‍ നടന്നു. കരുണാകരനോടൊപ്പം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പീതാംബരക്കുറുപ്പ് തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. നെഹ്രു അനുസ്മരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലും പരിപാടികള്‍ നടന്നു.
ഇവിടത്തെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസച്ചെലവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഏറ്റെടുത്തു. എസ്.ബി.റ്റി മാനേജിംഗ് ഡയറക്ടര്‍ കുട്ടികള്‍ക്കുള്ള സഹായം വിതരണം ചെയ്തു. |